
മുടപുരം: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് അഴൂർ പഞ്ചായത്തിലെ മാതശ്ശേരികോണം ഗവ.യു.പി സ്കൂളിനെ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു. പഞ്ചായത്ത് മെമ്പർ ബി.മനോഹരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് ബീന സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ആർ.അനിൽ ഹരിത വിദ്യാലയ പ്രഖ്യാപനം നടത്തിയതിനൊപ്പം സർട്ടിഫിക്കറ്റും കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത ബി.എസ്, പഞ്ചായത്ത് മെമ്പർമാരായ ലിസി ജയൻ, കെ.ഓമന, കെ.എസ്.അനിൽകുമാർ നാഗർനട, ഷീബാരാജ്, ഷീജ.ബി, അസിസ്റ്റന്റ് സെക്രട്ടറി അൻസാർ, ഹരിതകേരള മിഷൻ ആർ.പി അഞ്ജു, ശുചിത്വമിഷൻ ആർ.പി സിന്ധു, ഹരിതകർമ്മ സേന കൺസോഷ്യം ഭാരവാഹികളായ സുനിത, ഷീല, എസ്.എം.സി ചെയർപേഴ്സൻ മോളി തുടങ്ങിയവർ പങ്കെടുത്തു.