36

തിരുവനന്തപുരം:ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് സംഘടിച്ച ഗാന്ധി സ്മൃതി സംഗമം കെ.പി.സി.സി.സി മാദ്ധ്യമ സമിതി അദ്ധ്യക്ഷൻ ചെറിയാൻ ഫിലിപ്പ് ഉദ്ഘാടനംചെയ്തു.ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി സംസ്ഥാന പ്രസിഡന്റ് ഡോ.പാളയം അശോക് അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രി പന്തളം സുധാകരൻ ഗാന്ധി സ്മൃതി സംഗമ സന്ദേശം നൽകി.ജില്ലാ പ്രസിഡന്റ് പേരൂർക്കട മോഹനൻ,സംസ്ഥാന സെക്രട്ടറിമാരായ മുത്തുസ്വാമി, ജേക്കബ് ഫെർണാണ്ടസ്, ജില്ലാ ജനറൽ സെക്രട്ടറി സജിൻലാൽ വൈസ് പ്രസിഡന്റ് വേണുഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.ജില്ലാ സെക്രട്ടറി പി.എം.ഷാജി നന്ദി പറഞ്ഞു.