dd

തിരുവനന്തപുരം:ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318എ റീജിയൺ 9 സോൺ ബി,ട്രിവാൻഡ്രം ബാർ അസോസിയേഷൻ,നഗരസഭ,ജില്ലാ കോടതി സ്റ്റാഫ്‌ അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെ ഗാന്ധിജയന്തിയോടനുബന്ധിച്ച് വഞ്ചിയൂർ ജില്ലാ കോടതി പരിസരം ശുചീകരിച്ചു.

ഡിസ്ട്രിക്ട് ജഡ്ജി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.വിജിലൻസ് ജഡ്ജി രാജകുമാര എം.വി,ട്രിവാൻഡ്രം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.എസ്.എസ്.ബാലു,ലയൺസ് ക്ലബ്സ് ഇന്റർനാഷണലിന്റെ മുൻ ഡിസ്ട്രിക്ട് ഗവർണർ ഗോപകുമാർ മേനോൻ,സോൺ ചെയർപേഴ്സൺ ബിന്ദു ഗോപകുമാർ എന്നിവർ സംസാരിച്ചു.

ശുചീകരണപ്രവർത്തനങ്ങളിൽ ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ.സനോജ് ആർ.നായർ,അഡ്വ.മന്മഥൻ നായർ,ട്രിവാൻഡ്രം നോവ ലയൺസ് ക്ലബ്‌ പ്രസിഡന്റ് ഡി.വിജയൻ,ട്രിവാൻഡ്രം ഹോസ്റ്റ് ലയൺസ് ക്ലബ് പ്രസിഡന്റ് രജനി വിജയകുമാർ,ട്രിവാൻഡ്രം ഗ്രീൻ സിറ്റി ലയൺസ് ക്ലബ്‌ പ്രസിഡന്റ് അരുൺ ചന്ദ്രൻ സി.എസ്,ട്രിവാൻഡ്രം കിംഗ് സിറ്റി ലയൺസ് ക്ലബ്‌ പ്രസിഡന്റ് സുരേഷ് കുമാർ.എസ്,ട്രിവാൻഡ്രം നഗരസഭ ഹെൽത്ത്‌ ഇൻസ്‌പെക്ടർ സുനീഷ് എന്നിവർ പങ്കെടുത്തു.