തിരുവനന്തപുരം: നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് നടത്തിയ സമുദ്രശുചീകരണ യജ്ഞത്തിന്റെ സമാപനം ശംഖുംമുഖം തീരത്ത് കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു ജില്ലാ കളക്ടർ അനുകുമാരി അദ്ധ്യക്ഷത വഹിച്ചു.നെഹ്റു യുവ കേന്ദ്ര സ്റ്റേറ്റ് ഡയറക്ടർ എം.അനിൽ കുമാർ,കൗൺസിലർ സെറാഫിൻ ഫ്രെഡി,സി.ബി.സി അഡി.ഡയറക്ടർ ജനറൽ വി.പളനിചാമി,യുവജന കാര്യകായിക മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി പ്രവീൺ കുമാർ,സി.ബി.സി ഡയറക്ടർ പാർവതി.വി,ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ പി.എൻ.അരുൺ രാജ്,സ്പോർട്സ് അതോറിട്ടി ഒഫ് ഇന്ത്യ ഡയറക്ടർ സി.ദണ്ഡപാണി,നാഷണൽ സർവീസ് സ്കീം റീജിയണൽ ഡയറക്ടർ പി.എൻ.സന്തോഷ്,നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ സന്ദീപ് കൃഷ്ണൻ എന്നിവർ സംസാരിച്ചു.നെഹ്റു യുവ കേന്ദ്ര തിരുവനന്തപുരം,ശുചിത്വ മിഷൻ,നാഷണൽ സർവീസ് സ്കീം,കേരള യൂണിവേഴ്സിറ്റി,സെൻട്രൽ ബ്യൂറോ ഒഫ് കമ്മ്യൂണിക്കേഷൻ,സ്പോർട്സ് അതോറിട്ടി ഒഫ് ഇന്ത്യ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 'ശുചിത്വം തന്നെ സ്വഭാവം, ശുചിത്വം തന്നെ സംസ്കാരം' എന്ന സന്ദേശം പ്രചരിപ്പിക്കാൻ മേരാ യുവ ഭാരത് വോളന്റിയർമാർ ശംഖുംമുഖം ബീച്ച് ശുചീകരിച്ചു.