തിരുവനന്തപുരം:പേട്ട പുത്തൻകോവിൽ ശ്രീഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് മുതൽ 10വരെ ഋഷിമംഗലം നാരായണീയ സമിതിയുടെ ദേവീമാഹാത്മ്യ പാരായണം നടക്കും.ഇന്ന് രാവിലെ 8.30 മുതലും 4,5,6 തീയതികളിൽ വൈകിട്ട് 5വരെയും 7,8,9,10 തീയതികളിൽ രാവിലെ 8.30മുതലുമാണ് പാരായണം.11ന് രാവിലെ 8.30 മുതൽ സായിവേദ വാഹിനി പരിക്ഷത്തിന്റെ വേദജപവും 12ന് രാവിലെ 7 മുതൽ കേശവദാസപുരം ശ്രീ മാതകം മണ്ടലിയുടെ ദേവീമാഹാത്മ്യപാരായണവും നടക്കും.11ന് വൈകിട്ട് 5.30 മുതൽ പുസ്തകപൂജ ആരംഭിക്കും.13ന് രാവിലെ 7.30ന് പൂജയെടുപ്പ്,തുടർന്ന് 8 മുതൽ വിദ്യാരംഭം ആരംഭിക്കും.