a

കടയ്ക്കാവൂർ: മാലിന്യമുക്ത നവകേരളം ക്യാമ്പെയിന്റെ ഭാഗമായി നെടുങ്ങണ്ട പൊന്നുംതുരുത്ത് ഡെസ്റ്റിനേഷൻ പ്രഖ്യാപനം സംഘടിപ്പിച്ചു.പ്ലാസ്റ്റിക് രഹിത ഹരിത ടൂറിസം പദ്ധതിയിലുൾപ്പെടുത്തിയാണ് നെടുങ്ങണ്ട പൊന്നും തുരുത്ത് ഡെസ്റ്റിനേഷൻ പ്രഖ്യാപനം സംഘടിപ്പിച്ചത്.അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ലിജാബോസ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി രാജീവ്‌,വാർഡ് മെമ്പർമാരായ സ്റ്റീഫൻ ലൂയിസ്,സജി സുന്ദർ,സോഫിയ ജ്ഞാനദാസ്,ഹരിത മിഷൻ കോഓർഡിനേറ്റർ ലില്ലി തുടങ്ങിയവർ സംസാരിച്ചു. ശ്രീനാരായണ ട്രെയിനിംഗ് കോളേജ് വിദ്യാർത്ഥികൾ,തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മസേന പ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തികളും നടന്നു.