തിരുവനന്തപുരം: ഇന്നോവേഷൻ എക്‌സ്‌പെഡിഷൻ,​കേരള ഡിസാസ്റ്റർ മാനേജ്മെന്റ്,​സി.ഇ.ടി എൻജിനിയറിംഗ് കോളേജ് എന്നിവരുടെ ആഭിമുഖ്യത്തിൽ 'യംഗ് ഐഡിയ കോൺക്ളേവ് ഓൺ ഡിസാസ്റ്റർ മാനേജ്മെന്റ്' ഇന്ന് രാവിലെ 9ന് സി.ഇ.ടി എൻജിനിയറിംഗ് കോളേജിലെ ഡി.ജെ ഹാളിൽ നടക്കും. മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.പ്രൻസിപ്പൽ ഡോ.കെ.സുരേഷ് അദ്ധ്യക്ഷത വഹിക്കും.ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ,​ഡോ.ജി.ശങ്കർ,​ഡോ.കെ.ജി.താര,​ഡോ.ജോൺ സാമുവൽ,​എം.നൗഷാദ് അലി തുടങ്ങിയവർ പങ്കെടുക്കും.