
നെടുമങ്ങാട്: ഗാന്ധിജയന്തി ദിനത്തിൽ വേറ്റിനാട് ഗാന്ധി സ്മാരക മണ്ഡപത്തിൽ നിന്ന് കിഴക്കേകോട്ടയിലേക്കുള്ള പുതിയ ബസ് സർവീസ് മന്ത്രി ജി.ആർ.അനിൽ ഫ്ലാഗ് ഓഫ് ചെയ്തു.പേരൂർക്കട ഡിപ്പോയിൽ നിന്നുള്ള സ്വിഫ്ട് ബസ് രാവിലെ 7ന് കിഴക്കേകോട്ടയിൽ നിന്ന് പട്ടം - നാലാഞ്ചിറ - മണ്ണന്തല - വട്ടപ്പാറ - കണക്കോട് വഴി വേറ്റിനാട് ഗാന്ധി സ്മാരക മണ്ഡപത്തിലെത്തും.7.50ന് കിഴക്കേകോട്ടയിലേക്ക് മടങ്ങും.വൈകിട്ട് നാലിന് കിഴക്കേകോട്ടയിൽ നിന്ന് ഗാന്ധി സ്മാരക മണ്ഡപത്തിലേക്കും തിരിച്ച് 5ന് കിഴക്കേകോട്ടയിലേക്കും സർവീസ് നടത്തുമെന്ന് മന്ത്രി പറഞ്ഞു.വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ജയൻ പങ്കെടുത്തു.