legislative-assembly

തിരുവനന്തപുരം: പൂരം കലക്കൽ, എ.ഡി.ജി.പി- ആർ.എസ്.എസ് കൂടിക്കാഴ്ച,​ മുഖ്യമന്ത്രിയുടെ അഭിമുഖ വിവാദം,​ പി.വി.അൻവറിന്റെ വെളിപ്പെടുത്തൽ.. നാളെ തുടങ്ങുന്ന പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം പ്രക്ഷുബ്ധമാകാൻ വിഷയങ്ങളേറെ. ഇവയടക്കം ഉന്നയിച്ച് ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷം. പ്രതിപക്ഷ നീക്കത്തെ നിലംപരിശാക്കാനുള്ള ഭരണപക്ഷത്തെ തന്ത്രങ്ങൾ.

വയനാട് ദുരന്തത്തിൽ മരണമടഞ്ഞവർക്ക് ചരമോപചാരം അർപ്പിച്ച് നാളെ സഭ പിരിയും.

തുടർന്ന് ഏഴുമുതൽ 18വരെ ആകെ എട്ടു ദിവസങ്ങളിലാവും സഭ ചേരുക. 7 മുതൽ 11വരെ തുടർച്ചയായി ചേരും. 12 മുതൽ 15വരെ അവധി. 16,17, 18 തീയതികളിൽ സഭയുണ്ടാകും.

സഭയിൽ സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ച ചെയ്യാൻ നാളെ രാവിലെ 8.30ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം ചേരുന്നുണ്ട്.

പി.വി.അൻവറുമായുള്ള ബന്ധം സി.പി.എം അവസാനിപ്പിച്ചതോടെ സഭയിൽ അദ്ദേഹത്തിന്റെ സീറ്റ് മാറ്റവും ഉണ്ടായേക്കും. ഇടതുപക്ഷനിരയിൽ നിന്ന് അൻവറിന്റെ സീറ്ര് മാറ്റണമെന്ന് കാട്ടി എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡറോ അൻവറോ സ്പീക്കർക്ക് കത്തു നൽകണം. രണ്ടു ഭാഗത്തു നിന്നും ഇന്നലെവരെ കത്ത് നൽകിയിട്ടില്ല. മാറ്റുകയാണെങ്കിൽ ഭരണപക്ഷത്തിന്റെയോ പ്രതിപക്ഷത്തിന്റെയോ നിര അവസാനിക്കുന്ന ഭാഗത്താകും (നോ മാൻസ് ലാൻഡ്) സീറ്റ് അനുവദിക്കുക.

 എട്ടു ബില്ലുകൾ പരിഗണിക്കും

2023ലെ കേരള പൊതുമേഖല ബിൽ, കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റി ഭേദഗതി ബിൽ, 2023ലെ കേരള കന്നുകാലി പ്രജനനബിൽ, കേരള പബ്ളിക് സർവീസ് കമ്മിഷൻ ഭേദഗതി ബിൽ, കേരള ജനറൽ സെയിൽസ് ടാക്സ് ഭേദഗതി ബിൽ, 2024ലെ പ്രവാസി കേരളീയരുടെ ക്ഷേമഭേദഗതി ബിൽ, പേമെന്റ് ഒഫ് സാലറീസ് ആൻഡ് അലവൻസസ് ഭേദഗതി ബിൽ തുടങ്ങിയവ പരിഗണിക്കും. ഉപധനാഭ്യർത്ഥനകൾക്കായി ഒരു ദിവസം മാറ്റിവച്ചേക്കും.

 പ്ര​തി​പ​ക്ഷ​ ​ചോ​ദ്യ​ങ്ങ​ളു​ടെ ന​ക്ഷ​ത്ര​ ​ചി​ഹ്നം​ ​മാ​റ്റി
നി​യ​മ​സ​ഭ​യി​ൽ​ ​ഉ​ന്ന​യി​ക്കാ​ൻ​ ​പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ​ ​ന​ൽ​കി​യ​ ​ന​ക്ഷ​ത്ര​ ​ചി​ഹ്ന​മി​ട്ട​ ​ചോ​ദ്യ​ ​നോ​ട്ടീ​സു​ക​ൾ​ ​ച​ട്ട​വി​രു​ദ്ധ​മാ​യി​ ​ന​ക്ഷ​ത്ര​ ​ചി​ഹ്ന​മി​ടാ​ത്ത​വ​യാ​യി​ ​മാ​റ്റി​യ​ ​ന​ട​പ​ടി​ക്കെ​തി​രെ​ ​സ്പീ​ക്ക​ർ​ക്ക് ​ക​ത്തു​ ​ന​ൽ​കി​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ.​ ​ഇ​തി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കി​യ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ടു.

മു​ഖ്യ​മ​ന്ത്രി​യി​ൽ​ ​നി​ന്ന് ​നേ​രി​ട്ട് ​മ​റു​പ​ടി​ ​ല​ഭി​ക്കേ​ണ്ട​ ​എ.​ഡി.​ജി.​പി​-​ ​ആ​ർ.​എ​സ്.​എ​സ് ​കൂ​ടി​ക്കാ​ഴ്ച,​ ​തൃ​ശ്ശൂ​ർ​ ​പൂ​രം​ ​ക​ല​ക്ക​ൽ,​ ​കാ​ഫി​ർ​ ​സ്‌​ക്രീ​ൻ​ ​ഷോ​ട്ട്,​ ​പി.​ശ​ശി​ക്കെ​തി​രാ​യ​ ​ആ​രോ​പ​ണം,​ ​മു​ഹ​മ്മ​ദ് ​ആ​ട്ടൂ​രി​ന്റെ​ ​തി​രോ​ധാ​നം,​ ​സ്വ​ർ​ണ്ണ​ക്ക​ട​ത്തി​ലെ​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​ഇ​ട​പെ​ട​ൽ,​ ​പൊ​ലീ​സി​ലെ​ ​ക്രി​മി​ന​ൽ​വ​ത്ക​ര​ണം​ ​തു​ട​ങ്ങി​യ​ ​വി​ഷ​യ​ങ്ങ​ളി​ലെ​ 49​ ​നോ​ട്ടീ​സു​ക​ളാ​ണ് ​സ്പീ​ക്ക​റു​ടെ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ക്കും​ ​മു​ൻ​കാ​ല​ ​റൂ​ളിം​ഗു​ക​ൾ​ക്കും​ ​വി​രു​ദ്ധ​മാ​യി​ ​ന​ക്ഷ​ത്ര​ ​ചി​ഹ്ന​മി​ടാ​ത്ത​ ​ചോ​ദ്യ​ങ്ങ​ളാ​യി​ ​മാ​റ്റി​യ​ത്.

ഇ​തോ​ടെ​ ​ഈ​ ​ചോ​ദ്യ​ങ്ങ​ളി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​നി​യ​മ​സ​ഭ​യി​ൽ​ ​നേ​രി​ട്ട് ​മ​റു​പ​ടി​ ​ന​ൽ​കേ​ണ്ടി​ ​വ​രി​ല്ല.​ ​മു​ഖ്യ​മ​ന്ത്രി​ക്കും​ ​സ​ർ​ക്കാ​രി​നും​ ​സ​ഭാ​ത​ല​ത്തി​ൽ​ ​നേ​രി​ട്ട് ​മ​റു​പ​ടി​ ​പ​റ​യാ​ൻ​ ​ബു​ദ്ധി​മു​ട്ടു​ള്ള​ ​ചോ​ദ്യ​ങ്ങ​ൾ​ ​ഇ​ത്ത​ര​ത്തി​ൽ​ ​ഒ​ഴി​വാ​ക്കു​ന്ന​തി​ന് ​ബോ​ധ​പൂ​ർ​വ​മാ​യ​ ​ശ്ര​മം​ ​ന​ട​ന്നു​വെ​ന്ന​ ​കാ​ര്യം​ ​വ്യ​ക്ത​മാ​ണ്.​ ​ചോ​ദ്യ​ങ്ങ​ൾ​ ​പൊ​തു​പ്രാ​ധാ​ന്യം​ ​പ​രി​ഗ​ണി​ച്ച് ​ന​ക്ഷ​ത്ര​ ​ചി​ഹ്ന​മി​ട്ട​ ​ചോ​ദ്യ​ങ്ങ​ളാ​യി​ ​അ​നു​വ​ദി​ക്ക​ണം.

ചോ​ദ്യ​ ​നോ​ട്ടീ​സു​ക​ളി​ൽ​ ​അ​വ്യ​ക്ത​ത​യു​ണ്ടെ​ങ്കി​ൽ​ ​സാ​മാ​ജി​ക​രു​ടെ​ ​ഓ​ഫീ​സു​മാ​യോ​ ​അ​ത​ത് ​പാ​ർ​ല​മെ​ന്റ​റി​ ​പാ​ർ​ട്ടി​ ​ഓ​ഫീ​സു​ക​ളു​മാ​യോ​ ​ബ​ന്ധ​പ്പെ​ട്ട് ​മാ​റ്റ​ങ്ങ​ൾ​ ​വ​രു​ത്തു​ന്ന​ ​പ​തി​വാ​ണ് ​നി​യ​മ​സ​ഭാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​പി​ന്തു​ട​രു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​ന​ക്ഷ​ത്ര​ ​ചി​ഹ്നം​ ​ഇ​ടാ​ത്ത​ ​ചോ​ദ്യ​ങ്ങ​ളാ​ക്കി​യി​ട്ടും​ ​വ്യ​ക്ത​ത​ ​വ​രു​ത്തു​വാ​ൻ​ ​ത​യ്യാ​റാ​കാ​തി​രു​ന്ന​ത് ​ദു​രൂ​ഹ​മാ​ണ്.