spc-rali

പാറശാല: ലഹരിക്കെതിരെ പാറശാല പൊലീസിന്റെ നേതൃത്വത്തിൽ പാറശാല മുതൽ അമരവിള വരെ സ്നേഹച്ചങ്ങല സൃഷ്ടിച്ചു. പാറശാല പൊലീസ് സ്റ്റേഷനും സ്റ്റേഷൻ പരിധിയിലെ സ്‌കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളും സംയുക്തമായി ലഹരിവിമുക്ത ഭാവികേരളം എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ചങ്ങല തീർത്തത്. വൈകിട്ട് 3ന് സംസ്ഥാന അതിർത്തിയായ ഇഞ്ചിവിള മുതൽ അമരവിള വരെ 11 കിലോമീറ്റർ ദൂരം നടന്ന ചങ്ങലയിൽ പാറശാല പൊലീസ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ,സ്‌കൂൾ കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളിലെ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. അമരവിള നടന്ന ചടങ്ങിൽ നെയ്യാറ്റിൻകര ഡിവൈ.എസ്.പി ഷാജി ചങ്ങല ഉദ്‌ഘാടനം ചെയ്തു. പാറശാല പൊലീസ് ഇൻസ്‌പെക്ടർ സജി.എസ്.എസ്‌, എസ്.ഐമാരായ ദീപു, ഹർഷകുമാർ, വേലപ്പൻനായർ തുടങ്ങിയവർ നേതൃത്വം നൽകി.