തിരുവനന്തപുരം: തൈക്കാട് ഗാന്ധി സ്മാരകനിധി വളപ്പിലെ മരം ഒടിഞ്ഞുവീണ് സമീപത്തെ കെട്ടിട വളപ്പിലുണ്ടായിരുന്ന കാർ തകർന്നു.ഇന്നലെ പുലർച്ചെ രണ്ടോടെയാണ് സംഭവം.വലിയ ചില്ലയൊടിഞ്ഞ് റോഡിലേക്കും എതിർവശത്തെ കെട്ടിടത്തിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ മുകളിലേക്കും വീഴുകയായിരുന്നു.ബാലരാമപുരം സ്വദേശി കൃഷ്ണകുമാറിന്റെ ഉടമസ്ഥതയിലുള്ള ടാക്സി കാറാണ് തകർന്നത്. സുഹൃത്തിന്റെ സ്ഥാപനത്തിന് മുന്നിൽ വാഹനം പാർക്ക് ചെയ്ത് വീട്ടിലേക്ക് പോയതായിരുന്നു കൃഷ്ണകുമാർ.
പുലർച്ചെ വാഹനങ്ങൾ കുറവായിരുന്നതിനാൽ വൻ അപകടം ഒഴിവായി.ഉടനെതന്നെ അഗ്നിരക്ഷാ സേനയെത്തി റോഡിലും കാറിന് മുകളിലും കിടന്ന ചില്ലകൾ വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.