തിരുവനന്തപുരം: ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ശാസ്തമംഗലം മണ്ഡലത്തിലെ 99-ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.പി.സി.സി ഓഫീസിൽ ഗാന്ധി സ്മൃതി സംഗമവും ബൂത്ത് യോഗവും നടന്നു. ബൂത്ത് പ്രസിഡന്റ് അശോക് നായർ അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം പ്രസിഡന്റ് ശാസ്തമംഗലം അരുൺ ദേശരക്ഷാ പ്രതിജ്ഞ ചൊല്ലി.തുടർന്ന് വൈഷ്ണവ ജനതോ പ്രാർത്ഥനാഗീതം ആലപിച്ചു.ജനറൽ സെക്രട്ടറിമാരായ എം.ലിജു, ജി.എസ് ബാബുഎന്നിവരും ശാസ്തമംഗലം മോഹനൻ,പ്രശാന്ത്.പി.എസ്,രവീന്ദ്രൻ നായർ,രാജേശ്വരി,സന്ധ്യ, സതി, ശ്രീലത,ഷീബ,രഞ്ജിത് എന്നിവർ പങ്കെടുത്തു.