തിരുവനന്തപുരം: പൂജപ്പുരയിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ഇന്നു മുതൽ 13 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സിറ്റി പൊലീസ് അറിയിച്ചു. വൈകിട്ട് 4മുതൽ രാത്രി 11 വരെയാണ് നിയന്ത്രണം.

പൂജപ്പുര ചാടിയറ റോഡിൽ ജഗതി ഭാഗത്തു നിന്ന് പൂജപ്പുര ഭാഗത്തേക്ക് വൺവേ മാത്രമായിരിക്കും. പൂജപ്പുര ഭാഗത്തു നിന്ന് ജഗതി ഭാഗത്തേക്കുള്ള വാഹനങ്ങൾ പൂജപ്പുര റൗണ്ട് ചുറ്റി പോകണം. വിവരങ്ങൾക്ക് 9497930055, 04712558731.

 നോ പാർക്കിംഗ്

പൂജപ്പുര ഗ്രൗണ്ടിന് ചുറ്റുമുള്ള റോഡിന്റെയും പൂജപ്പുര റൗണ്ട് മുതൽ പൊലീസ് സ്റ്റേഷൻ വരെയുള്ള റോഡിന്റെയും ഇരുവശം

 പാർക്കിംഗ്

വൈകിട്ട് 5മുതൽ പൂജപ്പുര എൽ.ബി.എസ് സെന്ററിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം.