തിരുവനന്തപുരം: വെള്ളയമ്പലം ആൽത്തറ ഹീരാ ബ്ളൂബെൽസ് ഫ്ളാറ്റ് ഓണേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മ്യൂസിയം പൊലീസ് ജനമൈത്രി സുരക്ഷായോഗം ചേർന്നു.സബ് ഇൻസ്‌പെക്‌ടർ ആശാ ചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് ടി.കെ.ജി നായർ അദ്ധ്യക്ഷത വഹിച്ചു.ലക്ഷ്‌മി വിജയൻ സ്വാഗതം പറ‍ഞ്ഞു.ബീറ്റ് ഓഫീസർ ബിജു എം.എസ് മിനിറ്റ്സ് അവതരിപ്പിച്ചു.നഗരസഭാ കൗൺസിലർമാരായ കവടിയാർ സതികുമാരി,ശാസ്‌തമംഗലം മധുസൂദനൻ നായർ,​എസ്.ഐ ആൻഡ് സി.ആർ.ഒ എസ്.രജീഷ് കുമാർ,​ബീറ്റ് ഓഫീസർ സുജിത്.സി,​സിറ്റി ട്രാഫിക് എസ്.ഐ ബിജു കുമാർ.എ,​ഫയർ ഓഫീസർ ഷാഫി.എം,​വാട്ടർ അതോറിട്ടി എൻജിനിയർമാരായ സാഗി സാംലാസ്,​ഷീബ,​പി.ഡബ്ല്യു.ഡി എൻജിനിയർമാരായ അശ്വിൻ ഐസക്,​പ്രദീപ് കുമാർ തുടങ്ങിയർ പങ്കെടുത്തു.