bin

പാപ്പനംകോട്: വിവിധ വാർഡുകളിലെ മാലിന്യസംസ്‌കരണത്തിനായി നഗരസഭ എയ്റോബിക് ബിന്നുകൾ സ്ഥാപിച്ചു. തുമ്പൂർമുഴി യൂണിറ്റുകൾ,ആർ.ആർ.എഫുകൾ,ബയോ കംപോസ്റ്റ് സംവിധാനം,എം.ആർ.എഫ്,എം.സി.എഫ്, കിച്ചൺ ബിന്നുകൾ,ലിറ്റർ ബിന്നുകൾ എന്നിവയുടെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.മേയർ ആര്യ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി മേയർ പി.കെ.രാജു,കൗൺസിലർമാരായ ഷാജിത നാസർ,ക്ലൈനസ് റൊസാരിയോ,മേടയിൽ വിക്രമൻ,സി.എസ്.സുജാദേവി,സുരകുമാരി,ശരണ്യ എസ്.എസ്,ഡി.ആർ.അനിൽ,എം.ആർ.ഗോപൻ,പി.പദ്മകുമാർ,ഷീജാമധു,എൽ.സൗമ്യ.വി.ശിവകുമാർ എന്നിവർ പങ്കെടുത്തു.