തിരുവനന്തപുരം:ആനയറ കിംസ് ആശുപത്രിക്ക് സമീപത്ത് പൈപ്പ് ലൈനിലുണ്ടായ ചോർച്ച പരിഹരിച്ചു. ഓവർബ്രിഡ്ജിന് മുകളിലെ 600 എം.എം ഡി.എ പൈപ്പിലെ പണിയാണ് പൂർത്തിയാക്കിയത്.രാവിലെ 10ന് തുടങ്ങിയ പണി വൈകിട്ട് 6ന് തീർന്നെന്നും ഏഴോടെ ജലവിതരണം പുനഃസ്ഥാപിച്ചെന്നും വാട്ടർ അതോറിട്ടി അധികൃതർ അറിയിച്ചു.ഇന്നലെ രാവിലെ 10 മുതൽ ഇന്ന് രാവിലെ 10 വരെ പണി നടത്താനാണ് തീരുമാനിച്ചിരുന്നത്.ആ സമയത്തേക്ക് തേക്കുംമൂട്,പൊട്ടക്കുഴി,മുറിഞ്ഞപാലം,കുമാരപുരം,പൂന്തി റോഡ്,കണ്ണമൂല,നാലുമുക്ക്, അണമുഖം, ഒരുവാതിൽക്കോട്ട,ആനയറ,കടകംപള്ളി,കരിക്കകം,വെൺപാലവട്ടം,വെട്ടുകാട്,ശംഖുംമുഖം,വേളി, പൗണ്ട്കടവ്, സൗത്ത് തുമ്പ എന്നിവിടങ്ങളിൽ ജലവിതരണം നിറുത്തിവയ്ക്കുമെന്ന് ജല അതോറിട്ടി അറിയിച്ചിരുന്നു.നേരത്തെ പറഞ്ഞിരുന്നതിനേക്കാൾ മൂന്നിലൊന്ന് സമയത്തിനുള്ളിൽ പണി തീർക്കാനായെന്നും 600 എം.എം ഡി.എ പൈപ്പിൽ രണ്ട് മീറ്ററോളം പുതിയ പൈപ്പ് ഘടിപ്പിച്ചാണ് പ്രശ്നം പരിഹരിച്ചതെന്നും അധികൃതർ പറഞ്ഞു.