ശ്രീകാര്യം: സി.പി.എം ബ്രാഞ്ച് സമ്മേളനത്തിൽ അംഗങ്ങൾ ചേരിതിരിഞ്ഞ് നടത്തിയ പോർവിളി കൈയാങ്കളിയിൽ അവസാനിച്ചു. ശ്രീകാര്യം ലോക്കൽ കമ്മിറ്റിക്ക് കീഴിലെ ശ്രീകാര്യം ബ്രാഞ്ച് സമ്മേളനമാണ് സംഭവം. സമ്മേളനങ്ങളിൽ വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ലെന്ന പാർട്ടി സർക്കുലർ നിലനിൽക്കെ പാർട്ടി ഏരിയാ സെക്രട്ടറിയെയും ഒരു ഏരിയാകമ്മിറ്റി അംഗത്തെയും ബ്രാഞ്ച് അംഗം സമ്മേളനത്തിൽ വ്യക്തിപരമായി അധിക്ഷേപിച്ചെന്നാരോപിച്ചായിരുന്നു തർക്കം.