തിരുവനന്തപുരം: ശ്രീനാരായണ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിദിനം ആഘോഷിച്ചു.പേട്ട പള്ളിമുക്കിലെ ഗുരുബുക്ക് സെന്ററിൽ ശ്രീനാരായണ ഗുരുവും ഗാന്ധിജിയും എന്ന വിഷയം ചർച്ച ചെയ്തു.ശ്രീനാരായണ സാഹിത്യ പരിഷത്ത് ഡോ.തോളൂർ ശശിധരൻ ഉദ്ഘാടനം ചെയ്തു.പേട്ട ജി.രവീന്ദ്രൻ,അരവിന്ദൻ കുറ്റിയിൽ എന്നിവരെ ആദരിച്ചു.പി.ജി.ശിവബാബു,ശ്രീസുഗത്,പ്ളാവിള ജയറാം,ഡി.കൃഷ്ണമൂർത്തി,മണ്ണന്തല എ.കെ.മോഹനൻ,കോലത്തുകര സി.മോഹനൻ,അഡ്വ.ഡോ.ക്ളാറൻസ് മിറാൻഡ,മുഹമ്മ പീതാംബരൻ എന്നിവർ പങ്കെടുത്തു.