കോവളം: കോവളം ജനമൈത്രി പൊലീസ്, വാഴമുട്ടം ഗവ.ഹൈസ്കൂൾ എസ്.പി.സി യൂണിറ്റ് എന്നിവ സംയുക്തമായി നടത്തിയ ഗാന്ധിജയന്തി ആഘോഷവും ലഹരി വിരുദ്ധ റാലിയും കോവളം പൊലിസ് എസ്.എച്ച്.ഒ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.എസ്.പി.സി ചാർജ് അദ്ധ്യാപകൻ ഷിജു,ഡ്രിൽ ഇൻസ്ക്ടർ സി.പി.ഒ ബിനിമോൾ,ജനമൈത്രി സി.ആർ.ഒ ആൻഡ് ബീറ്റ് ഓഫീസർമാരായ ടി.ബിജു,രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.