
ചിറയിൻകീഴ്: ചിത്തിരത്തോണി 85 ശാർക്കര ബോയ്സ് ആൻഡ് ഗേൾസിന്റെ ആഭിമുഖ്യത്തിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രി പാലിയേറ്റിവ് കെയറിലെ നിർദ്ധനരായ രോഗികൾക്ക് നൽകുന്ന ധനസഹായവും ബെഡ്ഷീറ്റ്,ഭക്ഷ്യക്കിറ്റ് വിതരണവും ഡോ.രേഷ്മ ഉദ്ഘാടനം ചെയ്തു.പാലിയേറ്റീവ് കെയർ കൺവീനർ പി.പ്രേംകുമാർ അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.മനോജ്,കെ.ശിവദാസ്,സുരേഷ്,ജയാംബിക.ആർ,മനോജ്.ബി ഇടമന,മനു.എ,സുനിൽ ഭാനു,അനിൽ,ശർമജൻ എന്നിവർ പങ്കെടുത്തു.