വിതുര:തെന്നൂർ എൻ.എസ്.എസ് കരയോഗം വാർഷികപൊതുയോഗവും തിരഞ്ഞെടുപ്പും എൻ.എസ്.എസ് നെടുമങ്ങാട് താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.എ.ബാബുരാജ് ഉദ്ഘാടനം ചെയ്തു.കരയോഗം വൈസ് പ്രസിഡന്റ് എസ്.പ്രേമചന്ദ്രൻനായർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.പ്രദീപ്കുമാർ സ്വാഗതം പറഞ്ഞു.താലൂക്ക് യൂണിയൻഇൻസ്‌പെക്ടർ എസ്.സുരേഷ്‌കുമാർചെറ്റച്ചൽമേഖലാകൺവീനർ വി.വിജേന്ദ്രൻനായർ,ജി. രവീന്ദ്രൻനായർ എന്നിവർ പങ്കെടുത്തു.പുതിയഭാരവാഹികളായി ജി.രവീന്ദ്രൻനായർ (പ്രസിഡന്റ്), കെ.പ്രദീപ്കുമാർ (സെക്രട്ടറി),ബി.എസ്.സുരേഷ് (വൈസ് പ്രസിഡന്റ്),ആർ.ഭുവനേന്ദ്രൻ (ജോയിന്റ്‌സെക്രട്ടറി),ബി.സുധാകരൻനായർ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.