വിതുര: കോൺഗ്രസ് തൊളിക്കോട് മണ്ഡലം കമ്മിറ്റിയുടെ കീഴിലുള്ള ചായം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ഗാന്ധിജയന്തി ആഘോഷിച്ചു. കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് ചായംസുധാകരൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് എ.അരുൺ അദ്ധ്യക്ഷത വഹിച്ചു. സി.അനിൽകുമാർ,ബി.രാജേന്ദ്രൻനായർ, ബി.തങ്കപ്പൻനായർ,എസ്.വിജയകുമാർ,ജി.ശശിധരൻ,ബി.പ്രവീൺ,വി.ബൈജു,കെ.കൃഷ്ണൻനായർ എന്നിവർ പങ്കെടുത്തു.