നെയ്യാറ്റിൻകര : ഓലത്താന്നി എം.എച്ച്.നാസർ നഗറിൽ നടന്ന സി.പി.എം നെയ്യാറ്റിൻകര ടൗൺ ലോക്കൽ സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു.അഡ്വ.ജസ്റ്റിൻ ജോസ്, അഡ്വ.കെ.ആർ.പത്മകുമാർ,അലി ഫാത്തിമ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്.ജില്ലാ കമ്മിറ്റിയംഗം കെ.ആൻസലൻ,ഏരിയ സെക്രട്ടറി ശ്രീകുമാർ,ഏരിയാ കമ്മിറ്റി അംഗങ്ങളായ വി.കേശവൻകുട്ടി, ആർ.വി.വിജയ ബോസ്,എൻ.എസ്.ദിലീപ്,കെ.കെ.ഷിബു എന്നിവർ സംസാരിച്ചു.മുതിർന്ന പാർട്ടി അംഗം കൃഷ്ണപിള്ള പതാക ഉയർത്തി.എൻ.എസ്.അജയകുമാർ സെക്രട്ടറിയായുള്ള 15 അംഗ ലോക്കൽ കമ്മിറ്റിയെയും 16 ഏരിയ സമ്മേളന പ്രതിനിധിയെയും തിരഞ്ഞെടുത്തു.