ആറ്റിങ്ങൽ: ജ്യോതിസ് ഗ്രൂപ്പ് ഒഫ് സ്കൂളുകളുടെ ആഭിമുഖ്യത്തിൽ വിജയദശമി ദിവസം വിവിധ സ്കൂളുകളിൽ വിദ്യാരംഭം നടക്കും. കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ ഹയർസെക്കൻഡറി സ്കൂളിൽ രാവിലെ 6.30 മുതൽ 8 വരെയും ആറ്റിങ്ങൽ മണ്ണൂർഭാഗം ജ്യോതിസ് സെൻട്രൽ ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 8 മുതൽ 9 വരെയും വർക്കല ജ്യോതിസ് സെൻട്രൽ ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 9.30 മുതൽ 10.30 വരെയും ആറ്റിങ്ങൽ മൂന്നുമുക്ക് ജ്യോതിസ് പബ്ലിക്ക് സ്കൂളിൽ രാവിലെ 8.30 മുതൽ 9 വരെയുമാണ് കുരുന്നുകളെ എഴുത്തിനിരുത്തുക. ചെയർമാൻ എസ്.ജ്യോതിസ് ചന്ദ്രൻ നേതൃത്വം നൽകും.ഫോൺ.9496282777, 8589024801, 8589024445,