തിരുവനന്തപുരം: ഗുരുകുല രീതിയിലുള്ള വിദ്യാരംഭത്തിന് ഐരാണിമുട്ടം തുഞ്ചൻ സ്മാരകത്തിൽ ഇന്ന് സരസ്വതി വിഗ്രഹങ്ങൾ പൂജവച്ച് ആരംഭം കുറിക്കും.13ന് രാവിലെ 7.30ന് വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കും.എഴുത്ത്,ചിത്രകല,സംഗീതം,നൃത്തം എന്നിവയ്ക്ക് സാഹിത്യ,സാംസ്കാരിക,കലാരംഗത്തെ പ്രമുഖർ ആചാര്യന്മാരാകും.പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര് രജിസ്റ്റർ ചെയ്യണം.ഇതിനായി പ്രത്യേക കൗണ്ടർ ആരംഭിച്ചിട്ടുണ്ട്.തിരൂർ തുഞ്ചൻ മണ്ഡപത്തിൽ നിന്ന് കൊണ്ടുവന്നിട്ടുള്ള മണലിലാണ് ആദ്യക്ഷരം കുറിക്കുന്നത്.ഫോൺ: 0471 2457473.