തിരുവനന്തപുരം: കേരള ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം എസ്.എൻ.ഡി.പി യോഗം വോട്ടർ പട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായി ശാസ്തമംഗലം ശാഖയിലെ സ്ഥിരാംഗങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുന്നു.തിരിച്ചറിയൽ രേഖയുടെ പകർപ്പ് ഇനിയും ഹാജരാക്കിയിട്ടില്ലാത്ത ശാഖാംഗങ്ങൾ 6ന് മുമ്പ് വട്ടിയൂർക്കാവ് ഡോ.പി.പല്പു സ്മാരക യൂണിയൻ ഓഫീസിൽ രേഖകൾ ഹാജരാക്കണമെന്ന് സെക്രട്ടറി പി.കെ.മോഹൻകുമാർ അറിയിച്ചു.