തിരുവനന്തപുരം: അഴിമതി നടത്തി സെക്രട്ടേറിയറ്റുവരെ പണയംവച്ചിട്ടേ മുഖ്യമന്ത്രി പിണറായി വിജയൻ പടിയിറങ്ങൂവെന്ന് മുൻ എം.പി കെ.മുരളീധരൻ. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സി.എം.പി സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർണന്റെ കവചകുണ്ഡലങ്ങൾ പോലെയാണ് മുഖ്യമന്ത്രിക്ക് പി.ശശിയും എം.ആർ.അജിത്കുമാറും. താൻ നടത്തിയ അഴിമതിക്കഥകൾ അറിയാവുന്നതുകൊണ്ട് അവരെ പിണക്കില്ല. പൂരം കലക്കിയവർ തന്നെ അതിനെപ്പറ്റി അന്വേഷിച്ചു റിപ്പോർട്ട്‌ കൊടുക്കുന്ന ദുരന്ത ഭരണമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.എം.പി തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം.ആർ.മനോജ്‌ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ സി.എൻ.വിജയകൃഷ്ണൻ, എം.പി.സാജു, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ പി.ജി.മധു, ഉഴമലയ്ക്കൽ ബാബു,സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അലക്സ്‌ സാം ക്രിസ്മസ്, ഏരിയ സെക്രട്ടറിമാരായ തിരുവല്ലം മോഹനൻ, വിനോദ് കുമാർ.കെ,രണ്ടാംചിറ മണിയൻ, ബിച്ചു.കെ.വി, വിശ്വനാഥൻ, അരുൾകുമാർ, കെ.എസ്.വൈ.എഫ് സംസ്ഥാന പ്രസിഡന്റ്‌ അനിൽ ശ്രീകണ്ഠൻ, ജില്ലാ പ്രസിഡന്റ്‌ നിഷ സുധീഷ്, സെക്രട്ടറി സന്തോഷ്‌ കുമാർ, കെ.എം.എഫ്.ജില്ല സെക്രട്ടറി ചന്ദ്രവല്ലി, ഡി.എസ്.എഫ് സംസ്ഥാന സെക്രട്ടറി നാൻസി പ്രഭാകർ തുടങ്ങിയവർ സംസാരിച്ചു.