1

തിരുവനന്തപുരം:ലുലു മാളിൽ തലസ്ഥാനത്തെ ഏറ്റവും വലിയ കേക്ക് മിക്സിംഗ് നടന്നു.ലുലു മാളിലെ ഗ്രാൻഡ് എൻട്രിയത്തിൽ തയ്യാറാക്കിയ 100 അടിയിലധികം നീളവും 60 അടി വീതിയുമുള്ള കൂറ്റൻ ക്രിസ്മസ് ട്രീ രൂപത്തിലാണ് കേക്ക് മിക്സിംഗ് നടന്നത്.മാളിലെ ലുലു ഹൈപ്പർമാർക്കറ്റിന്റെ നേതൃത്വത്തിലായിരുന്നു മിക്സിംഗ്. ഒരു മണിക്കൂറിനുള്ളിൽ 4500 കിലോയിലധികം ചേരുവകൾ മിക്സ് ചെയ്തു.

കശുഅണ്ടി,ഉണക്ക മുന്തിരി,ഈന്തപ്പഴം,കാൻഡിഡ്‌ചെറി,ജിഞ്ചർ പീൽ,ഓറഞ്ച് പീൽ,മിക്സഡ് പീൽ ഉൾപ്പെടെ 25 ഓളം ചേരുവകളുണ്ടായിരുന്നു. മാളിലെ ജീവനക്കാർക്ക് പുറമെ ക്ഷണിക്കപ്പെട്ട അതിഥികളും,ഉപഭോക്താക്കളുമടക്കും 250 ഓളം പേർ മിക്സിംഗിൽ പങ്കെടുത്തു.കേക്ക് മിക്സ് 60 ദിവസത്തോളം ഗുണമേന്മ നഷ്ടപ്പെടാതെ സൂക്ഷിച്ചതിനുശേഷമാണ് കേക്ക് നിർമ്മാണം ആരംഭിക്കുന്നത്. മദ്യമോ മറ്റ് കൃത്രിമ കളറുകളോ ചേർക്കാതെയാണ് ലുലുവിൽ കേക്ക് നിർമ്മിക്കുന്നത്. 20000 കേക്കുകളാണ് ഇത്തവണ തിരുവനന്തപുരം ലുലു ഹൈപ്പർമാർക്കറ്റ് തയ്യാറാക്കുക. ചോക്ലേറ്റ് പ്ലം,പ്രീമിയം പ്ലം,റിച്ച് പ്ലം,ലോ ഷുഗർ പ്ലം,വാല്യു പ്ലം തുടങ്ങി 21 ലധികം വ്യത്യസ്ത ഫ്ലേവറുകളിലാണ് കേക്കുകൾ ലഭ്യമാവുക.

കഴിഞ്ഞ വർഷം ഏറ്റവുമധികം ചേരുവകൾ ഉപയോഗിച്ചുള്ള ലുലു മാളിലെ കേക്ക് മിക്സിംഗ് ലോക റെക്കാഡിൽ ഇടംപിടിച്ചിരുന്നു.