തിരുവനന്തപുരം:ക്രിസ്ത്യൻസംഘടനകളുടെ കൂട്ടായ്മയായ ആക്ട്സിന്റെ നേതൃത്വത്തിൽ സുസ്ഥിര കേരളത്തിന്റെ രൂപീകരണയോഗം നാളെ രാവിലെ 10ന് കവടിയാർ ബിലീവേഴ്സ് ചർച്ച് ബിഷപ്പ് ഹൗസ് ഹാളിൽ നടക്കും. ഭൗമശാസ്ത്രജ്ഞൻ ജോൺമത്തായി രൂപരേഖ അവതരിപ്പിക്കും.സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി,ബിഷപ്പുമാരായ മാത്യൂസ് മാർ സിൽവാനീയോസ്, ഫാ.മോഹൻ മാനുവൽ,പാളയം ഇമാം ഡോ.സുഹൈബ് മൗലവി,ഡോ.എം.ജി.ശശിഭൂഷൻ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ്ജ് സെബാസ്റ്റ്യൻ അറിയിച്ചു.