
തിരുവനന്തപുരം: ഇന്നലെ വാർത്താസമ്മേളനത്തിൽ ഉത്തരം മുട്ടിക്കുന്ന പല ചോദ്യങ്ങളും ചിരിച്ചു തള്ളിക്കളഞ്ഞു മുഖ്യമന്ത്രി. ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിലെ പി.ആർ ഏജൻസിയുടെ റോൾ, പറയാത്തത് അച്ചടിച്ചുവന്നതിൽ നടപടിയുണ്ടാവുമോ എന്നൊക്കെയായിരുന്നു ചോദ്യങ്ങൾ. ചോദ്യം തുടരവെ മൈക്ക് ഓഫാക്കി എഴുന്നേറ്റു. ഡൽഹിയിൽ മാത്രമല്ല ഞങ്ങൾക്കും അഭിമുഖം തരുമോ എന്ന് വനിതാ മാദ്ധ്യമപ്രവർത്തക ഇതിനിടെ ചോദിച്ചു. അതിനും ചിരി തന്നെ മറുപടി.