
മൂന്നാം സെമസ്റ്റർ എം.എസ്സി. മാത്തമാറ്റിക്സ് (റെഗുലർ, സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ ബി.ഡെസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 21വരെ അപേക്ഷിക്കാം.
14 ന് നടത്തുന്ന എട്ടാം സെമസ്റ്റർ ബി.എഫ്.എ (എച്ച്.ഐ.) ആർട്ട് ഹിസ്റ്ററി/ഏസ്തെറ്റിക്സ് പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ യൂണിറ്ററി എൽ എൽ.ബി. (റെഗുലർ/സപ്ലിമെന്ററി/മേഴ്സിചാൻസ്) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം നടത്തുന്ന മൂന്ന്, നാല് സെമസ്റ്റർ എം.എ./എം.എസ്സി/എംകോം പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ആറ്, നാല് സെമസ്റ്റർ ബി.എസ്സി കമ്പ്യൂട്ടർ സയൻസ് - ഹിയറിംഗ് ഇംപയേർഡ് പരീക്ഷയുടെ പ്രാക്ടിക്കൽ യഥാക്രമം 8, 14 തീയതി മുതൽ നടത്തും.
എട്ടാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി പരീക്ഷയുടെ പ്രാക്ടിക്കൽ, വൈവവോസി 14 ന് നടത്തും.
കുസാറ്റ് പരീക്ഷതീയതി
കുട്ടനാട് ക്യാമ്പസിലെ ബി.ടെക് സിവിൽ/കമ്പ്യൂട്ടർ സയൻസ്/ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ/ഐ.ടി/മെക്കാനിക്കൽ/സേഫ്റ്റി ആൻഡ് ഫയർ എൻജിനിയറിംഗ് മൂന്ന്, അഞ്ച്, ഏഴ് സെമസ്റ്റർ പരീക്ഷകൾ,
ബി.ടെക് ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി, വൺ ടൈം സ്പെഷ്യൽ ചാൻസ് പരീക്ഷകൾ,
മൂന്ന് വർഷ എൽ എൽ.ബി, മൂന്ന്, അഞ്ച്, പഞ്ചവത്സര ബി.ബി.എ/ബി.കോം എൽ എൽ.ബി (ഓണേഴ്സ്) ഡിഗ്രി, മൂന്ന്, അഞ്ച്, ഏഴ്, ഒൻപത്, റഗുലർ/സപ്ലിമെന്ററി പരീക്ഷകളുടെ തീയതി വെബ്സൈറ്റിൽ.
നഴ്സിംഗ് അലോട്ട്മെന്റ്
തിരുവനന്തപുരം: സർക്കാർ/ സ്വാശ്രയ നഴ്സിംഗ് കോളേജുകളിൽ പോസ്റ്റ് ബേസിക് ബി.എസ്സി നഴ്സിംഗ് പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് 10ന് സ്പെഷ്യൽ അലോട്ട്മെന്റ് നടത്തും. www.lbscentre.kerala.gov.in ൽ 7 മുതൽ 9 വരെ ഓപ്ഷനുകൾ നൽകാം. പുതുതായി ഉൾപ്പെടുത്തിയ കോളേജിലേക്കും ഓപ്ഷനുകൾ സമർപ്പിക്കാം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ സ്പെഷ്യൽ അലോട്ട്മെന്റിന് പരിഗണിക്കില്ല. മുൻ അലോട്ട്മെന്റുകൾ വഴി സ്വാശ്രയ കോളേജുകളിൽ പ്രവേശനം നേടിയവർ എൻ.ഒ.സി ഹാജരാക്കണം. ഫോൺ: 0471-2560363, 364.
ബി.ഫാംഓപ്ഷൻ നൽകാം
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ കോളേജുകളിൽ ഒഴിവുള്ള ബി.ഫാം സീറ്രുകളിൽ പ്രവേശനത്തിന് 5ന് രാവിലെ 11വരെ www.cee.kerala.gov.in ൽ ഓപ്ഷൻ നൽകാം. ഹെൽപ്പ് ലൈൻ- 0471 2525300