sivagiri-navarathri

ശിവഗിരി : ശിവഗിരിയിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ നവരാത്രി മഹോത്സവം ഉദ്ഘാടനം ചെയ്തു. അരുവിപ്പുറം പ്രതിഷ്ഠയെ തുടർന്ന് ഗുരുദേവൻ ശിവഗിരിയിൽ ശാരദാദേവിയെ വിദ്യാദേവതാ സങ്കല്പമായാണ് കുടിയിരുത്തിയത്. അറിവിന്റെ ദേവതയാണ് ശിവഗിരിയിലെ ശാരദാദേവി. ഏവർക്കും അറിവുണ്ടാകണം എന്നായിരുന്നു ഗുരുദേവൻ ലക്ഷ്യംവച്ചത്. അറിവുണ്ടായാൽ എല്ലാം ഉണ്ടാകും എന്ന് ഗുരുദേവൻ പഠിപ്പിച്ചെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ സ്വാമി ശാരദാനന്ദ, ശിവഗിരിമഠം പി. ആർ.ഒ ഇ. എം. സോമനാഥൻ, വെട്ടൂർ ശശി എന്നിവർ പ്രസംഗിച്ചു. ഏഷ്യാ ബുക്ക് ഒഫ് റെക്കാഡ്സ്, ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സ്, വേൾഡ് റെക്കാഡ് യൂണിയൻ പുരസ്കാര ജേതാവ് അയ്മനം ശ്രീകാന്ത് നവരാത്രി ദീപം തെളിച്ചു. സ്വാമി വിരജാനന്ദഗിരി, സ്വാമി ഹംസതീർത്ഥ, സ്വാമി ദേശികാനന്ദയതി തുടങ്ങിയവരും പങ്കെടുത്തു. ശിവഗിരിയിൽ രാവിലെ മുതൽ രാത്രി വരെ നടന്നുവരുന്ന ഗുരുദേവ ദർശനാധിഷ്ഠിതമായ വിവിധ കലാപരിപാടികൾ 12 വരെ തുടരും.

സ്‌​കൂ​ളു​ക​ൾ​ക്കാ​യി​ ​ശു​ചി​ത്വ​ ​പ്രോ​ട്ടോ​ക്കോൾ

തി​രു​വ​ന​ന്ത​പു​രം​:​ ​സ്‌​കൂ​ൾ​ ​ക്യാ​മ്പ​സു​ക​ൾ​ ​മാ​ലി​ന്യ​മു​ക്ത​മാ​ക്കാ​നു​ള്ള​ ​ശു​ചി​ത്വ​വി​ദ്യാ​ല​യം​ ​ഹ​രി​ത​ ​വി​ദ്യാ​ല​യം​ ​ക്യാ​മ്പെ​യി​നി​ന്റെ​ ​ഭാ​ഗ​മാ​യി​ ​പ്രോ​ട്ടോ​ക്കോ​ൾ​ ​വി​ക​സി​പ്പി​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​ ​അ​റി​യി​ച്ചു.​ ​എ​സ്.​സി.​ഇ.​ആ​ർ.​ടി​ക്കാ​ണ് ​ചു​മ​ത​ല.​ ​സ്‌​കൂ​ൾ​ത​ല​ത്തി​ലും​ ​ജി​ല്ലാ​ത​ല​ത്തി​ലും​ ​സം​സ്ഥാ​ന​ത​ല​ത്തി​ലും​ ​മാ​ലി​ന്യ​മു​ക്ത​ ​പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കും.​ ​ന​വം​ബ​ർ​ ​ഒ​ന്നോ​ടെ​ ​അ​മ്പ​ത് ​ശ​ത​മാ​നം​ ​സ്‌​കൂ​ളു​ക​ളെ​യും​ ​ഡി​സം​ബ​ർ​ 31​ഓ​ടെ​ ​നൂ​റു​ശ​ത​മാ​നം​ ​സ്‌​കൂ​ളു​ക​ളെ​യും​ ​സ​മ്പൂ​ർ​ണ​ ​ഹ​രി​ത​വി​ദ്യാ​ല​യ​ങ്ങ​ളാ​യി​ ​പ്ര​ഖ്യാ​പി​ക്കും.
പു​തി​യ​താ​യി​ ​ത​യ്യാ​റാ​ക്കി​യ​ ​മൂ​ന്ന്,​ ​അ​ഞ്ച്,​ ​ഏ​ഴ്,​ ​ഒ​മ്പ​ത് ​ക്ലാ​സു​ക​ളി​ലെ​ ​പ​രി​സ​ര​പ​ഠ​നം,​ ​അ​ടി​സ്ഥാ​ന​ശാ​സ്ത്രം,​ ​ജീ​വ​ശാ​സ്ത്രം,​ ​ഹി​ന്ദി​ ​പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ​ ​മാ​ലി​ന്യ​ ​സം​സ്‌​ക​ര​ണ​വും​ ​ശു​ചി​ത്വ​ബോ​ധ​വും​ ​പ്ര​തി​പാ​ദി​ക്കു​ന്നു​ണ്ട്.​ ​'​എ​ന്റെ​ ​മാ​ലി​ന്യം​ ​എ​ന്റെ​ ​ഉ​ത്ത​ര​വാ​ദി​ത്തം​'​ ​എ​ന്ന​ ​ആ​ശ​യ​ത്തി​ൽ​ ​ഊ​ന്നി​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​സം​ഘ​ടി​പ്പി​ക്കു​മെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.


എ.​​​അ​​​യ്യ​​​പ്പ​​​ൻ​​​ ​​​ക​​​വിത
പു​​​ര​​​സ്കാ​​​രം:
സൃ​​​ഷ്ടി​​​ക​​​ൾ​​​ ​​​ക്ഷ​​​ണി​​​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​ക​​​വി​​​ ​​​എ.​​​അ​​​യ്യ​​​പ്പ​​​ന്റെ​​​ ​​​സ്‌​​​മ​​​ര​​​ണാ​​​ർ​​​ത്ഥം​​​ ​​​എ.​​​അ​​​യ്യ​​​പ്പ​​​ൻ​​​ ​​​സ്‌​​​മാ​​​ര​​​ക​​​ ​​​ഫൗ​​​ണ്ടേ​​​ഷ​​​ൻ​​​ ​​​ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​ ​​​ക​​​വി​​​ത​​​ ​​​പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് ​​​മ​​​ല​​​യാ​​​ള​​​ ​​​ക​​​വി​​​ത​​​-​​​ ​​​ഗ്ര​​​ന്ഥ​​​ങ്ങ​​​ൾ​​​ ​​​എ​​​ന്നി​​​വ​​​ ​​​ക്ഷ​​​ണി​​​ച്ചു.​​​ ​​​ഒ​​​ക്ടോ​​​ബ​​​ർ​​​ 14​​​ന​​​കം​​​ ​​​പ്ര​​​സി​​​ഡ​​​ന്റ്, ​​​ക​​​വി​​​ ​​​എ.​​​അ​​​യ്യ​​​പ്പ​​​ൻ​​​ ​​​സ്‌​​​മാ​​​ര​​​ക​​​ ​​​ഫൗ​​​ണ്ടേ​​​ഷ​​​ൻ, ​​​കൃ​​​ഷ്‌​​​ണ​​​സൗ​​​ധം, ​​​അ​​​റ​​​പ്പു​​​ര​​​വി​​​ളാ​​​കം,​​​​​​​ ​​​ക​​​രി​​​ക്ക​​​കം​​​ ​​​പി.​​​ഒ,​​​ ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​ ​​​-​​​ 21​​​ ​​​എ​​​ന്ന​​​ ​​​വി​​​ലാ​​​സ​​​ത്തി​​​ൽ​​​ ​​​അ​​​യ​​​യ്ക്ക​​​ണം.​​​ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ​​​ഫോ​​​ൺ​​​-​​​ 9847148802.
21​​​ന് ​​​വൈ​​​കി​​​ട്ട് ​​​മൂ​​​ന്നി​​​ന് ​​​ക​​​വ​​​ടി​​​യാ​​​റി​​​ലെ​​​ ​​​സ​​​ദ്‌​​​ഭാ​​​വ​​​ന​​​ ​​​ഭ​​​വ​​​ന​​​ത്തി​​​ൽ​​​ ​​​ന​​​ട​​​ക്കു​​​ന്ന​​​ ​​​പ​​​രി​​​പാ​​​ടി​​​യി​​​ൽ​​​ ​​​പു​​​ര​​​സ്കാ​​​രം​​​ ​​​വി​​​ത​​​ര​​​ണം​​​ ​​​ചെ​​​യ്യു​​​മെ​​​ന്ന് ​​​പ്ര​​​സി​​​ഡ​​​ന്റ് ​​​സി.​​​ജ​​​യ​​​ച​​​ന്ദ്ര​​​ൻ,​​​ ​​​സെ​​​ക്ര​​​ട്ട​​​റി​​​ ​​​വി.​​​എ​​​സ്.​​​ ​​​മ​​​ണി​​​ക​​​ണ്‌​​​ഠ​​​ൻ​​​ ​​​എ​​​ന്നി​​​വ​​​ർ​​​ ​​​അ​​​റി​​​യി​​​ച്ചു.