തിരുവനന്തപുരം: കായിക ദിനത്തിന്റെ ഭാഗമായി കേരളസർവകലാശാല കായിക പഠന വകുപ്പ് സംഘടിപ്പിക്കുന്ന ഇന്റർ കോളേജിയ​റ്റ് സ്‌പോർട്സ് ക്വിസ് 14ന് രാവിലെ 10ന് യൂണിവേഴ്സി​റ്റി സ്​റ്റേഡിയത്തിലെ കായിക പഠന വകുപ്പിൽ നടത്തും.വിജയിക്കുന്നവർക്ക് യൂണിവേഴ്സി​റ്റി സെന​റ്റ് ചേംബറിൽ അന്ന് ഉച്ചയ്ക്ക് 2ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ പങ്കെടുക്കാം.ഒരു കോളേജിൽ നിന്ന് രണ്ട് പേരുടെ ടീമിന് മത്സരിക്കാം.