തിരുവനന്തപുരം : പ്രസ്ക്ലബിൽ വാർത്താസമ്മേളനത്തിന് എത്തിയവരെ ഒരുവിഭാഗം തടഞ്ഞത് കൈയാങ്കളിയിൽ കലാശിച്ചു. കെ.പി.എം.എസ് നേതൃത്വത്തിനെതിരെ വാർത്താസമ്മേളനത്തിന് എത്തിയ അയ്യങ്കാളി കൾച്ചറൽ ട്രസ്റ്റ് പ്രൊട്ടക്ഷൻ കൗൺസിൽ കൺവീനർ ബൈജുകലാശാല,രക്ഷാധികാരി എൽ.രമേശൻ, ജോയിന്റ് കൺവീനർ രമേശ് പുന്നക്കാടൻ എന്നിവരെയാണ് ഒരുവിഭാഗം തടഞ്ഞത്. തുടർന്ന് പൊലീസ് എത്തി ഇരുവിഭാഗങ്ങളെയും അനുനയിപ്പിച്ചു. പൊലീസ് കാവലിൽ വാർത്താസമ്മേളനം തുടങ്ങിയതോടെ പ്രതിഷേധക്കാർ പിരിഞ്ഞുപോയി.