d

തിരുവനന്തപുരം: ലോക ഹൃദയദിനാചരണത്തോടനുബന്ധിച്ച് കോവളം മാരത്തോണിന്റെ ഔദ്യോഗിക പങ്കാളിയായ എസ്.യു.ടി ആശുപത്രി ഫ്ളാഷ് മോബ് സംഘടിപ്പിച്ചു.ആശുപത്രി സി.ഇ.ഒ കേണൽ രാജീവ് മണ്ണാളി ഉദ്ഘാടനം ചെയ്തു. എസ്.യു.ടി ആശുപത്രിയിലെയും നിഷിലെയും വിദ്യാർത്ഥികൾ പങ്കെടുത്തു.ഹൃദയാരോഗ്യമുള്ള ഭാവിക്കായി ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സി.ഇ.ഒ പറഞ്ഞു.