seni

തിരുവനന്തപുരം: സ്വാതന്ത്ര്യ സമരത്തിന്റെ യാതനകൾ അറിഞ്ഞിട്ടില്ലാത്ത സംഘപരിവാർ ശക്തികൾ മഹാത്മാജിയുടെ ഘാതകനായ ഗോഡ്‌സെയെ വീര പരിവേഷം നൽകാൻ ശ്രമിക്കുകയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ പറഞ്ഞു.സീനിയർ സിറ്റിസൺസ് കോൺഗ്രസ് സംഘടിപ്പിച്ച ഗാന്ധിജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംഘടന സംസ്ഥാന പ്രസിഡന്റ് എൻ.പീതാംബരക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. കമ്പറ നാരായണൻ,പാങ്ങപ്പാറ അശോകൻ,അഡ്വ.എ.ജഹാംഗീർ,ഡോ.പി.കൃഷ്ണകുമാർ,കോവളം സുകേശൻ,കാര്യവട്ടം സലിം,വി.രാമചന്ദ്രൻ നായർ,വെള്ളനാട് സുകുമാരൻ,രാധാകൃഷ്ണൻ നായർ,ആർ.ആർ.പൈ, ഗോപിനാഥ് കൈതറതല,എം.ജി.മൊയ്തീൻ,എസ്.പുരുഷോത്തമൻ നായർ,റഷീദ് റാവുത്തർ,വിഴിഞ്ഞം ഹനീഫ,ജോൺസൺ ഷാജി എന്നിവർ സംസാരിച്ചു.