gifted-children-prgramme

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം ഗാന്ധിയെ അറിയാൻ എന്ന പേരിൽ ഗാന്ധി ജയന്തി ആഘോഷം സംഘടിപ്പിച്ചു.നെയ്യാറ്റിൻകര ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടികൾ ജില്ലാ പഞ്ചായത്ത് അംഗം വി.ആർ.സലൂജ ഉദ്ഘാടനം ചെയ്തു.ഗാന്ധി മാനസം എന്ന വിഷയത്തിൽ ഗിരീഷ് പരുത്തി മഠവും, ഗാന്ധി എന്ന ശാന്തി മന്ത്രം എന്ന വിഷയത്തിൽ വിനോദ് സെന്നും ക്ലാസ് നയിച്ചു.ഗാന്ധി കവിതാലാപനം, ചിത്രരചന എന്നിവയുമുണ്ടായിരുന്നു. കുട്ടികൾ ഗാന്ധി സ്മാരകം സന്ദർശിച്ച് പുഷ്പാർച്ചന നടത്തി. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇബ്രാഹിം സ്വാഗതവും കോ-ഓർഡിനേറ്റർ ഡോ.രമേഷ് നന്ദിയും പറഞ്ഞു.