തിരുവനന്തപുരം: കരമന ആദിപരാശക്തി ക്ഷേത്രത്തിൽ നവരാത്രി ദിവസങ്ങളിൽ 12 വരെ സംഗീത നൃത്തോത്സവം നടക്കും. നിംസ് ഡയറക്ടർ ഫൈസൽഖാൻ, പാറശാല സരസ്വതി ഹോസ്‌പിറ്റൽ ഡയറക്‌ടർ ഡോ. എസ്.കെ. അജയ് കുമാർ, മറിയാമ്മ ഉമ്മൻചാണ്ടി, ചലച്ചിത്ര സംവിധായകൻ വിജി തമ്പി, കലാമണ്ഡലം വിമലാമേനോൻ, കർണാടക സംഗീതജ്ഞൻ പ്രൊഫ. ധർമ്മരാജൻ, പ്രഭാവർമ്മ, പങ്കജകസ്‌തൂരി ഡയറക്‌ടർ ഡോ.ഹരീന്ദ്രനാഥ്,​ ഏകലവ്യാ മഠാധിപതി സ്വാമി അശ്വതി തിരുനാൾ തുടങ്ങിയവർ കലാകാരന്മാരെ ആദരിക്കും. ഇന്ന് വൈകിട്ട് 6ന് പ്രൊഫ. ഓമനക്കുട്ടി കലോത്സവം ഉദ്ഘാടനം ചെയ്യും.13ന് വിജയദശമി നാളിൽ സ്വാമി അശ്വതി തിരുനാളിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും കലാകാരന്മാർക്കുമായി സമൂഹ സരസ്വതി യജ്ഞം നടത്തും.