തിരുവനന്തപുരം : മഹാത്മാഗാന്ധിയുടെ 155-ാം ജന്മദിനം ഗൗരീശപട്ടത്ത് കെ.പി.സി.സി മുൻ വൈസ് പ്രസിഡന്റ് അഡ്വ.ടി.ശരത് ചന്ദ്രപ്രസാദ് ഗാന്ധിജിയുടെ ഛായചിത്രത്തിൽ പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ളോക്ക് ജനറൽ സെക്രട്ടറി ഗൗരീശപട്ടം മോഹനന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി വൈസ് പ്രസിഡന്റ് കടകംപള്ളി ഹരിദാസ്,ഡോ.കൃഷ്ണകുമാർ,മോഹൻ വർഗീസ്,തോമസ് ജോർജ്,രാമദാസ്,സുജിത്,മധുസൂദനൻ നായർ, ലീല തുടങ്ങിയവർ പങ്കെടുത്തു.