തിരുവനന്തപുരം: ശാസ്തമംഗലം ബ്രഹ്മപുരം ശ്രീ മഹാലക്ഷ്മി പ്രത്യംഗിരാദേവി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം 13 വരെ നടക്കും.11ന് ദുർഗാഷ്ടമി നാളിൽ രാവിലെ 8.30 മുതൽ മഹാചണ്ഡികഹോമം നടക്കും. 13ന് രാവിലെ മേൽശാന്തിയുടെയും തന്ത്രി മുഖ്യൻ വി. ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെയും കാർമ്മികത്വത്തിൽ കുഞ്ഞുങ്ങൾക്ക് സ്വർണംകൊണ്ട് ഹരിശ്രീ കുറിക്കും. വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും മഹാചണ്ഡിക ഹോമത്തിൽ പൂജിച്ച സാരസ്വതാരിഷ്ടം, ബ്രാഹ്മരസായന ലേഹ്യം എന്നിവയ്ക്ക് ദേവസ്വം കൗണ്ടറിൽ ബുക്ക് ചെയ്യാം.