തിരുവനന്തപുരം: ഇന്നു തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള നാലു ബില്ലുകളുടെ കരടിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. 2018ലെ കേരള ക്ലിനിക്കൽ സ്ഥാപനങ്ങൾ (രജിസ്‌ട്രേഷനും നിയന്ത്രണവും) ആക്ട് ഭേദഗതി ബിൽ, കാലഹരണപ്പെട്ട നിയമങ്ങളിൽ ഭേദഗതി വരുത്തുന്നതിനുള്ള 2024ലെ റദ്ദാക്കലും ഒഴിവാക്കലും ബിൽ, 2024ലെ കേരള വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗര പ്രദേശ വികസനവും ഭേദഗതി ബിൽ, 2024ലെ കേരള സൂക്ഷ്മ -ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങളും ഇതര വ്യവസായ സ്ഥാപനങ്ങളും സുഗമമാക്കൽ ഭേദഗതി ബിൽ എന്നിവയാണിവ.