
വിഴിഞ്ഞം: വാക്കേറ്റത്തെ തുടർന്ന് അച്ഛനും മകനും തമ്മിലുള്ള ഉന്തിലും തള്ളലിനുമിടയ്ക്ക് തറയിൽ വീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ അച്ഛൻ മരിച്ചു. കോട്ടുകാൽ ചപ്പാത്ത് ചെമ്പകവിളയിൽ സജീവ് (43) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 10.30 ഓടെ യാണ് സംഭവം . ജോലി കഴിഞ്ഞെത്തിയ സജീവും മൂത്തമകൻ വരുണുമായി വാക്ക് തർക്കമുണ്ടായി. തുടർന്ന് ഉന്തും തളളുമായി വരുൺ അച്ഛൻ സജീവിനെ പിടിച്ചുതള്ളിയപ്പോൾ വരാന്തയിലെ കൈവരിയിൽ തലയിടിച്ചുവീണു. പി്ന്നീട്
എണിറ്റ് നടക്കവെ സജീവ് തല കറങ്ങി വീണു. വീഴ്ചയ്ക്കിടെ തലയുടെ പിൻഭാഗത്ത് മുറിവേൽക്കുകും തുടർന്ന് അബോധാവസ്ഥയിലുമായെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. സജീവിനെ രാത്രി 11.30 ഓടെവിഴിഞ്ഞം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർ അറിയിച്ചു. ' ഭാര്യ: അനിത. മക്കൾ: വരുൺ സജീവ്, സൂരജ് സജീവ്.