
ഫഹദ് ഫാസിൽ നായകനായി അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ഓടും കുതിര ചാടും കുതിര എന്ന ചിത്രം അടുത്ത വർഷം വിഷു റിലീസായി ഒരുങ്ങുന്നു. ഈ വർഷം വിഷുവിന് ഏറ്റവും അധികം കളക്ഷൻ നേടിയ ചിത്രമായിരുന്നു ആവേശം. അടുത്ത വർഷവും ഫഹദ് മാജിക് ആവർത്തിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയ്ക്കുശേഷം അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, വിനയ് ഫോർട്ട്, ലാൽ, രഞ്ജിപണിക്കർ, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ബാബു ആന്റണി, വിനീത് ചാക്യാർ, സാഫ് ബോയി, ലക്ഷ്‌മി ഗോപാലസ്വാമി എന്നിവരാണ് മറ്റു താരങ്ങൾ. ഛായാഗ്രഹണം ജിന്റോ ജോർജ്. സംഗീതം: ജസ്റ്റിൻ വർഗീസ്, എഡിറ്റർ: അഭിനവ് സുന്ദർ നായിക്, പ്രൊഡക്‌ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്. ആഷിഖ് ഉസ്‌മാൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് നിർമ്മാണം.