കിളിമാനൂർ:സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫയൽ അസോസിയേഷൻ കിളിമാനൂർ മേഖലാ കൺവെൻഷൻ ജില്ലാ കമ്മിറ്റി അംഗം പി.മുരളീധരൻ ഉദ്ഘാടനം ചെയ്തു.ജയതിലകൻ നായർ അദ്ധ്യക്ഷത വഹിച്ചു.ജി.അജികുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. പി.ജി.മധു,എം.കെ.രാധാകൃഷ്ണൻ, കെ.കൃഷ്ണൻ പോറ്റി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ബി.ജയതിലകൻ നായർ (മേഖലാപ്രസിഡന്റ്),കെ.വിജയൻ (മേഖലാ സെക്രട്ടറി), എം.കെ.രാധാകൃഷ്ണൻ,ജി.അജികുമാർ (വൈസ് പ്രസിഡന്റുമാർ), കെ.കൃഷ്ണൻ പോറ്റി കെ.വിജയകുമാർ എൻ.സരളമ്മ (ജോയിന്റ് സെക്രട്ടറിമാർ), പി.വേണുഗോപാലൻ നായർ (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.