നെയ്യാറ്റിൻകര : നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലെ മരുതത്തൂർ വാർഡിൽ ഡോ. ശശി തരൂർ എം.പിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 12 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച ദേവറോസ് നഗറിലെ ഇന്റർലോക്ക് റോഡിന്റെ ഉദ്ഘാടനം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.മര്യാപുരം ശ്രീകുമാർ നിർവഹിച്ചു. മുൻബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വെൺപകൽ അവനീന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ.എം.മുഹിനുദീൻ, കൊല്ലയിൽ രാജൻ,നെയ്യാറ്റിൻകര അജിത്,കവളാകുളം സന്തോഷ്,ബോബാസ്,സാബു,കൗൺസിലർ സജു, സജിദേവറോസ്,സനൽകുമാർ,ഇലിപ്പോട്ട് കോണം വിജയൻ,എബിനിസർ,അരുൺ സേവ്യർ,റോയ്റൊമാൻസ്, സുരേഷ്,സതീഷ് എന്നിവർ പങ്കെടുത്തു.