
കല്ലമ്പലം: സ്വന്തമായി വഴി എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി വാർഡ് മെമ്പർ. നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ഐ.ഒ.ബി ബാങ്ക് താഴെക്കൊടി റോഡിൽ നിന്നുള്ള ഏഴ് കുടുംബങ്ങൾക്കാണ് വഴി യാഥാർത്ഥ്യമായത്. കുടുംബങ്ങളുടെ ഏറെനാളത്തെ ആവശ്യത്തിനാണ് മെമ്പർ അശോകൻ പരിഹാരം കണ്ടത്. വീട്ടുടമകളുടെയും വസ്തു ഉടമകളുടെയും സഹായത്തോടെ വാർഡ് മെമ്പർ ഇടപെട്ട് വഴിവെട്ടി നൽകുകയായിരുന്നു. സന്തോഷ്,സത്യരാജൻ,ബീന കുമാരി,ശ്രീകുമാർ,രാജൻ കുറുപ്പ്,സുരേഷ്, പൊന്നപ്പൻ ആശാരി എന്നിവരുടെ വീട്ടിലേക്ക് വാഹനമെത്തുമെന്ന സന്തോഷത്തിലാണ്.