
കല്ലമ്പലം: കരവാരം പഞ്ചായത്ത് ഓഫീസിലേക്ക് വനിതകൾ മാർച്ചും ധർണയും നടത്തി.പഞ്ചായത്ത് ഭരണസമിതി കുടുംബശ്രീ പ്രവർത്തനങ്ങളെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചും പിന്നാക്ക വികസന കോർപ്പറേഷൻ രണ്ടാംഘട്ട വായ്പ ലഭ്യമാക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റ് തടസം സൃഷ്ടിക്കുന്നുവെന്നും കഴിഞ്ഞ ഓണത്തിന് കല്ലമ്പലത്ത് നടത്തിയ ഓണം ഫെസ്റ്റിവൽ പണപ്പിരിവിലെ അഴിമതി ചൂണ്ടിക്കാണിച്ചും, കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ നിന്ന് കൂപ്പൺ മുഖേന പിരിച്ചെടുത്ത തുക കണക്കിൽ കാണിക്കാതെ തിരിമറി നടത്തിയതിലും പ്രതിഷേധിച്ചാണ് കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങളുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തിയത്.അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ശ്രീജ ഷൈജു ദേവ് ഉദ്ഘാടനം ചെയ്തു.സി.ഡി.എസ് ചെയർപേഴ്സൺ ജി.വിലാസിനി അദ്ധ്യക്ഷയായി.വഞ്ചിയൂർ സീന,കവിത,ബേബി ഗിരിജ,ദീപ പങ്കജാക്ഷൻ,ദീപ്തി മോഹൻ,ഡോ.റോഷി,ഷീന,ലിസി ശിശുപാലൻ തുടങ്ങിയവർ പങ്കെടുത്തു.