വിതുര:ചേന്നൻപാറ വൈ.എം.എ വയോജനവേദിയുടെ നേതൃത്വത്തിൽ വയോജനദിനാചരണവും,വാർഷികവും നടന്നു. ചേന്നൻപാറ വൈ.എം.സി.എ ഹാളിൽ നടന്ന സമ്മേളനം വിതുര ഗവൺമെന്റ് താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.ടി.കണ്ണൻ ഉദ്ഘാടനം ചെയ്തു. തൊളിക്കോട് പഞ്ചായത്ത് സ്റ്റാൻഡിംഗ്കമ്മിറ്റിചെയർമാൻ തോട്ടുമുക്ക് അൻസർ,ചേന്നൻപാറ വാർഡ്‌മെമ്പർ മാൻകുന്നിൽ പ്രകാശ്,ലൈബ്രറി കൗൺസിൽ നെടുമങ്ങാട് താലൂക്ക് സെക്രട്ടറി എൻ.ഗോപാലകൃഷ്ണൻ,വൈ.എം.എ പ്രസിഡന്റ് വി.പ്രസന്നകുമാർ,കെ.ആർ.വിജയൻ,ബിനു,ജലജകുമാരി, സി.ശാന്തപ്പൻ എന്നിവർ പങ്കെടുത്തു.പുതിയഭാരവാഹികളായി വിതുരറഷീദ് (പ്രസിഡന്റ്), സി.ശാന്തപ്പൻ (സെക്രട്ടറി) രവീന്ദ്രൻപിള്ള,വേലായുധൻചെട്ടിയാർ,വൽസലകുമാരി (വൈസ് പ്രസിഡന്റുമാർ),ടി.കെ.ജോസഫ്,ടി.നിർമ്മലകുമാരി,ജയകുമാർകടയിൽ(ജോയിന്റ്‌സെക്രട്ടറിമാർ), എൽ.സുധീന്ദ്രനാഥ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.