
മുടപുരം: മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് പ്രൊഫ. ആശ.ജി.വക്കം ഭദ്രദീപം തെളിച്ച് ഉദ്‌ഘാടനം ചെയ്തു.13 വരെയാണ് നവരാത്രി മഹോത്സവം.ക്ഷേത്രത്തിൽ പ്രത്യേകം തയ്യാറാക്കിയ സരസ്വതി മണ്ഡപത്തിലാണ് ചടങ്ങുകൾ.ദിവസവും രാവിലെ 6ന് ഗണപതിഹോമം,വൈകിട്ട് 5.30ന് ദേവീഭാഗവത പാരായണം,രാത്രി 7.45ന് ലളിത സഹസ്രനമപൂജയും സരസ്വതി പൂജയും, 8.15ന് പ്രസാദ വിതരണം എന്നീ ചടങ്ങുകൾ നടക്കും.ഇന്നലെ വൈകിട്ട് കവി രാധാകൃഷ്ണൻ കുന്നുംപുറത്തിന്റെ ആദ്ധ്യാത്മിക പ്രഭാഷണം ഉണ്ടായിരുന്നു.