
മുടപുരം: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി കിഴുവിലം ഗവൺമെന്റ് യു.പി സ്കൂളിൽ ഗാന്ധിസന്ദേശം നാട്ടിടങ്ങളിൽ എന്ന ആശയവുമായി പൊതു വേദിയിൽ സർവമത പ്രാർത്ഥനയും ഗാന്ധി സന്ദേശവും,സമാധാന യാത്രയും നടത്തി. ചെറുവള്ളിമുക്ക് ജംഗ്ഷനിൽ നടന്ന ചടങ്ങ് കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്‌ഘാടനം ചെയ്തു. തുടർന്ന് വിവിധ മത ഗ്രന്ഥങ്ങളുടെ പാരായണം,സർവമത പ്രാർത്ഥന എന്നിവ നടന്നു.അഞ്ചൽ കരുണാകരൻ പിള്ള,മുഹമ്മത് സാബിർമഖ്ദുമിയ്യ,പൂർവവിദ്യാർത്ഥി ഏയ്ഞ്ചൽ എന്നിവർ സംസാരിച്ചു.കവിയും അദ്ധ്യാപകനുമായ ബാലമുരളീകൃഷ്ണ അദ്ധ്യക്ഷനായി.പ്രഥമാദ്ധ്യാപിക ഷീബ.എസ് സ്വാഗതം പറഞ്ഞു.മുഹമ്മദ് റാസി,തുഷാര,സിംല എന്നിവർ നേതൃത്വം നൽകി. സ്കൂൾ വിദ്യാർത്ഥി സാബിർ ഗാന്ധിസന്ദേശം നൽകി.സീമ.പി.വി.നന്ദി പറഞ്ഞു.